Monday 24 May 2010

സ്വപ്‌നങ്ങള്‍......

ഇന്ന് ഞാനീ വിലാപത്തിന്‍ കയത്തില്‍
മുങ്ങുന്നു താഴുന്നു കൈകാല്‍ കുഴഞ്ഞിടുന്നു

ഇന്നലത്തെ കനത്ത ചൂടില്‍ പുകയുന്നു
ഇന്നുമെന്റെ മനസിന്റെ ഉത്കാംബുകള്‍

എവിടെയായെന്തിനായ് കണ്ടുമുട്ടി നാം
ഒരു പൂകുടന്ന തന്‍ ഇതളുകളായ് നാം

കൌമാര സ്വപ്നത്തില്‍ നീന്തി തുടിച്ച നാള്‍
കൌമാര മോഹങ്ങള്‍ തിരതല്ലി ആര്‍ത്ത നാള്‍

ഒരു കാല ചക്രത്തിന്‍ ഗതി വേഗമെന്നപോള്‍
ഒരുപോലെ ഒന്നായ്തുടി കൊണ്ട മനവുമായ്‌

ഒരുപാട് സ്വപ്‌നങ്ങള്‍ പൂവായ് വിരിഞ്ഞതും
ഇണചേര്‍ന്ന ചുണ്ടുകള്‍ മിഴിപൂട്ടി നിന്നതും

ഇനിയും വരില്ലയോ വസന്തത്തിന്‍ തിരുനാളില്‍
ഇനിയും വിടരില്ലയോ എന്‍ നെഞ്ചിലെ പുഷ്പമായ്

ഇന്നലെ നീറിപുകഞ്ഞ നിന്‍ മേനിയോ ......
ടൊപ്പം കരിഞ്ഞു പോയെന്‍മോഹന സ്വപ്നങ്ങളും ....

മെര്‍ലിന്‍

5 comments:

  1. share/blogger/apanacircle/facebook/orkut

    ReplyDelete
  2. മെര്‍ലിന്‍,

    സ്വപ്നങ്ങള്‍ അങ്ങിനെ കരിച്ചുകളയല്ലേ.. കവിത എഴുതാന്‍ അറിയാമെന്ന് കാട്ടിതരുന്ന വരികള്‍. അല്പം അക്ഷരപിശകുകള്‍ ഉണ്ട്. തെറ്റുകള്‍ എന്ന് പറയുന്നില്ല. കീബോര്‍ഡ് വഴങ്ങാത്തതാവും കാരണം. ശ്രദ്ധിക്കുക

    ReplyDelete
  3. A good one...
    Iniyumoru ritubedhathinaay kaathirikoo... !!
    aaa vasanthakaala parava veendum nin nenjil koodu kootum... Nin nenjil iniyum vidaraathe pushpangale thaalolikaaan :)

    ReplyDelete
  4. pravasathinte kodum choodil ormakal karinjupokathirikkatte... veenudm kavithakalude orayiram puthan nambukal manassil thaliridatte..

    ReplyDelete