Thursday 8 April 2010

കറുത്ത സ്വപ്നങ്ങള്

കാലത്തിന്റെ കറുത്ത ചിറകില് നിന്നും
കൊഴിഞ്ഞു വീണ ഒരു തൂവല്
എന്റെ രക്തത്തില് മുക്കി ആരോ കവിത എഴുതുന്നു
അതിനു ജീവിതമെന്ന് പേരിടുന്നു

സ്വപ്നത്തിന്റെ ശവശരീരം ദാഹിച്ചു തുടങ്ങുമ്പോള് -
ഓര്മ്മകള് ഈറനുടുത്തു ബലിയിടുന്നു.

ഒരു ചുംബനത്തിന്റെ ഓര്മ പോലും
അവശേഷിപ്പിക്കാതെ നീയും അകലങ്ങളിലേക്ക്.....
രാത്രിയുടെ തണുത്തിരുണ്ട നെങ്ങില് നിന്നും
ഒരു തേങ്ങല് നക്ഷത്രങ്ങളിലേക്കു പടരുന്നു

ഭാഗ്യരെഖയില്ലാത്ത ഉള്ളംകയില്നിന്നും
വിഡ്ഢിവേഷം കെട്ടിയതിന്റെ പ്രതിഫലവും നഷടപെടുന്നു.....
ഇനി നിദ്രയുടെ അവസാനത്തെ അദ്ധ്യായവും കഴിയുമ്പോള്
ഈറനണിഞ്ഞ പ്രഭാതത്തിന്റെ നനുത്ത വെട്ടത്തിനായി കാത്തിരിക്കാം.....

7 comments:

  1. ആദ്യം ഞാന്‍ ഈ ബ്ലോഗ് ഉല്‍ഘാടനം ചെയ്തതായി അറിയിക്കുന്നു....

    വായിച്ചു.... ഇഷ്ട്ടമായി... കറുതത സ്വപ്നങ്ങളില്‍ എവിടൊക്കെയോ കുറച്ച് വേദനകള്‍ കാണുന്നു... ഹും എന്തായാലും നല്ല അവതരണം... ഇനിയും എഴുതുക...

    ReplyDelete
  2. ഭാഗ്യരേഖയില്ലാത്ത ഉള്ളം കയ്യില്‍ നിന്നും .......

    നന്നായിരിക്കുന്നു ...all the best!

    ReplyDelete
  3. ആദ്യം ...... ഈ കഠിന ശ്രമത്തിനു എന്‍റെ ആശംസകള്‍ ......
    വീണ്ടും വീണ്ടും പരിശ്രമിക്കുക .......
    എനിക്ക് ഉറപ്പാണ്‌ .....
    നിങ്ങള്‍ക്ക് കുറച്ചു കൂടി നന്നായി എഴുതുവാന്‍ കഴിയും........
    ഒരായിരം ആശംസകള്‍

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട് .ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  5. Itz all about Senti, Senti!
    Whats happening at your end..?

    ReplyDelete